News

കാട് കയറി മസിനഗുഡി- ഊട്ടി യാത്ര

തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മസിനഗുഡി-ഊട്ടി യാത്ര സംഘടിപ്പിക്കുന്നു. രണ്ടു ദിവസത്തെ യാത്രയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി മലകളും കാടും താണ്ടിയുള്ള കാനന യാത്രയാണ് മസിനഗുഡി-ഊട്ടി യാത്ര.

വന്യമൃഗങ്ങളെ കാണാന്‍ കഴിയുന്ന പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മസിനഗുഡിയിലെ കോട്ടേജിലാണ് താമസിക്കുക. ആദ്യത്തെ ദിവസം നിലമ്പൂര്‍ തേക്കിന്‍ മ്യുസിയം കണ്ട് മസിനഗുഡിയിലേക്ക് പോവും. അവിടെ താമസിച്ച് അടുത്ത ദിവസം ഊട്ടിയിലേക്ക്.

യാത്ര മധ്യേ സീഡില്‍ റോക്ക്, ഷൂട്ടിംഗ് പോയിന്‍റ് എന്നിവ സന്ദര്‍ശിക്കും. ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍, ബോട്ടിംഗ്, ടോയ് ട്രെയിന്‍ യാത്ര എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം, യാത്ര, താമസം, പ്രവേശന ഫീസ്‌ ഉള്‍പ്പെടെ ഒരാള്‍ക്ക് 4335 രൂപയാണ് ചാര്‍ജ്. താല്‍പ്പര്യമുള്ളവര്‍ 0487 2320800 നമ്പരില്‍ ബന്ധപ്പെടുക.