റൊണാള്‍ഡോയുടെ ഏഴാം കിക്ക് ഹോട്ടലില്‍
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നു. ആഫ്രിക്കയിലെ മൊറോക്കയിലാണ് റൊണാള്‍ഡോയുടെ ആദ്യ ഹോട്ടല്‍.
റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാന ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത് . പെസ്റ്റാന ഗ്രൂപ്പ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ജോസ് റോക്വിറ്റെയാണ് ഇക്കാര്യം അറിയിച്ചത്.
ദി പെസ്റ്റാന സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ് എന്നാണ് പുതിയ സംരഭത്തിനു പേര്. സിആര്‍ എന്നാല്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോ. 7 റൊണാള്‍ഡോയുടെ ജേഴ്സി നമ്പരും.
മൊറോക്കോയിലെ മരാകെക്കിലാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളൂയെന്ന് റോക്വിറ്റോ പറഞ്ഞു.
മൊറോക്കോയിലെ ഹോട്ടലില്‍ 168 മുറികളും രണ്ടു റസ്റ്റോറന്ടുകളും ഒരു ബിസിനസ് സെന്‍ററും ഫിറ്റ്‌നസ് സെന്‍ററും നീന്തല്‍ക്കുളവും സ്പായും ഉണ്ടാകും.
ജന്മസ്ഥലമായ മാല്‍ഡീരിയാ ദ്വീപിലും പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലും റൊണാള്‍ഡോയുടെ സിആര്‍ 7 ഹോട്ടലുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. സ്പെയിനിലും ന്യൂയോര്‍ക്കിലും ഉടന്‍ തുറക്കും.