India

നാല് സംസ്ഥാനങ്ങളിലില്ല; പത്മാവത് പ്രദര്‍ശനശാലകളില്‍


വിവാദ പ്രതിഷേധങ്ങള്‍ക്ക്‌ ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ
കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിരവധിപേരെ കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച്ച സംസ്ഥാനത്തു വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. ശക്തമായ പ്രതിഷേധങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസഥാനങ്ങളിലാണ്.


ചിത്രം റിലീസാകുന്ന ദിവസം 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇതിനാവിശ്യമായ വിറകുകള്‍ സംഭരിച്ചു കഴിഞ്ഞതായും, 1908 സ്ത്രീകള്‍ പേരു രജിസ്റ്റര്‍ ചെയ്തതായും കര്‍ണിസേന നേതാക്കള്‍ പറഞ്ഞു. ചിത്തോഡ് കോട്ടയ്ക്ക് മുകളില്‍ നിന്ന് കൂട്ടമരണമുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് കോട്ട അടച്ചിട്ടിരികുക്കയാണ്.
ഡല്‍ഹിക്ക് സമീപമുള്ള ഗുഡ്ഗാവിലെ ജിഡി ഗോയങ്കെ വേള്‍ഡ് സ്‌കൂളിലെ ബസിനു നേരെ അക്രമണം ഉണ്ടായി. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അന്ധേരിയിലുള്ള വസതിക്കും, നായിക ദീപിക പദുക്കോണിന്റെ പ്രഭാദേവിയിലെ വസതിക്കും പോലീസ് കാവലുണ്ട്.