കണ്ണൂര്‍-തിരുവനന്തപുരം 2099രൂപ, കൊച്ചിക്ക് 1399
സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍.
കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി നിരക്ക് 2099 രൂപയായിരിക്കും. ആറുമാസത്തിനകം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങണം.