ആപ്പിളിനും ബിസിനസ് ചാറ്റ്; പുതിയ ആപ് ഈ വര്‍ഷം മുതല്‍
വാട്സ്ആപ്പിനു പിറകെ ആപ്പിളും ബിസിനസ് ചാറ്റുമായി രംഗത്ത്. ‘ഐ മെസേജ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബിസിനസുകാരുമായി ആശയവിനിമയം നടത്താം. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആപ്പിള്‍ പറഞ്ഞു.
ഡിസ്കവര്, ഹില്‍റ്റണ്‍, ലോവസ്, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ബിസിനസ് കമ്പനികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുക എന്ന് കഴിഞ്ഞ വര്‍ഷം ആപ്പിളിന്റെ ആഗോള ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അറിയിച്ചിരുന്നു. സേവന ധാതാവുമായി കൂടികാഴ്ച തരപ്പെടുത്തുക, ‘ആപ്പിള്‍ പേ’ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക തുടങ്ങിയ സേവനങ്ങള്‍ ബിസിനസ് ചാറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാക്കും.
ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന വിപണിയിലെ ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഇത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ ആവിശ്യമാണ്. അപ്പിള് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഫെസ്ബുക്ക് നടത്തിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 63 ശതമാനം ആളുകള്‍ അവരുടെ ബിസിനസ് ആവിശ്യങ്ങള്‍ക്ക് വേണ്ടി മെസേജ് സംവിധാനം ഉപയോഗിക്കുന്നു എന്നാണ്. 2017ല്‍ ഇന്ത്യയില്‍ 25 കോടി ജനങ്ങള്‍ ബിസിനസ് അവിശ്യങ്ങള്‍ക്ക് മെസഞ്ചര്‍ ഉപയോഗിച്ചിരുന്നു.
ഇന്ത്യയിലെ 42 ശതമാനം ആളുകള്‍ ഫേസ്ബുക്ക് വഴി വിദേശ രാജ്യങ്ങളിലെ വ്യവസായങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്. 65 ശതമാനം ആളുകള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെടുന്നു.