അതിവേഗം സ്വപ്നങ്ങളില്‍ മാത്രം: ട്രെയിന്‍ കിതക്കുന്നു
മുംബൈ: അറുപതു കോടി വിഴുങ്ങി വര്‍ഷങ്ങളായിട്ടും ഇന്ത്യയുടെ അതിവേഗ റയില്‍പ്പാത അനിശ്ചിതത്വത്തില്‍ . പദ്ധതി പാളം തെറ്റിയെന്നു ഒടുവില്‍ ബന്ധപ്പെട്ടവര്‍ സമ്മതിച്ചു.
മുംബൈ-ദഹനു പാതയാണ് ആസൂത്രണത്തിലെ പാളിച്ച മൂലം അതിവേഗ ട്രയിന്‍ കീറാമുട്ടിയായത് .കോടികള്‍ ചെലവിട്ട് അതിവേഗ പാത പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം ആറു കഴിഞ്ഞു. പാതയില്‍ പലവട്ടം പരിശീലന ഓട്ടവും നടത്തി. ഒടുവിലാണ് ബന്ധപ്പെട്ടവര്‍ ആ സത്യം തിരിച്ചറിഞ്ഞത് . അതിവേഗപാതയില്‍ ഒടാനാവുക സാധാരണ പാതയില്‍ ഓടുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വേഗതയില്‍ മാത്രം.
മണിക്കൂറില്‍ 140-145 വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ ഈ പാതയില്‍ സഞ്ചരിക്കുമെന്നായിരുന്നു റയില്‍വേയുടെ വാഗ്ദാനം. ഇന്ത്യയുടെ അതിവേഗ ട്രെയിന്‍ ഗതിമാന്‍ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയിലാണ് പായുന്നത്. പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ റയില്‍വേ പറയുന്നത് ഈ പാതയില്‍ അതിവേഗം സാധ്യമല്ലന്നാണ്. 80കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന ലോക്കല്‍ ട്രയിനെക്കാള് അല്‍പ്പം വേഗത കൂടുതലേ അതിവേഗ പാതയിലെ ട്രയിനുണ്ടാകൂ എന്ന് റയില്‍വേ ഇപ്പോള്‍ പറയുന്നു.