Auto

ഇന്നോവയ്ക്ക് എതിരാളി; കമാന്‍ഡറുമായി ജീപ്പ്

മലയോരമേഖലയുടെ ജനപ്രായിതാരമാണ് ഇന്നും കമാന്‍ഡറുകള്‍. മറ്റുവാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത അതിദുര്‍ഘട പാതകളില്‍ നിസാരാമായി എത്തുന്ന വാഹനമാണ് മഹീന്ദ്ര കമാന്‍ഡര്‍. ജീപ്പിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ഈ വാഹനത്തിനെ ഇന്ത്യന്‍ നിരത്തിലെ എംയുവികളുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന കമാന്‍ഡര്‍ അതേ പേരില്‍ തന്നെ എംയുവിയുമായി എത്തുന്നു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. പുതിയ കമാന്‍ഡര്‍ 2017ല്‍ ഷാങ്ഹായ് ഒട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച യുന്റു കണ്‍സെപ്പറ്റിന്റെ പ്രെഡകഷന്‍ മോഡലിലായിരിക്കും പുറത്ത് വരുന്നത്.


ചൈനയില്‍ പുറത്തിറങ്ങുന്ന ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ മോഡലുകളുള്ള വാഹനം ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നിങ്ങനെ വകഭേദങ്ങളിലാവും പുറത്തിറങ്ങുക. 2 ലിറ്റര്‍ പെട്രോള്‍ കരുത്തുള്ള എന്‍ജിന്‍ 270 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും നല്‍കും.4873 എം എം നീളവും 1892എം എം വീതിയും 1738 എം എം പൊക്കവും 2800എം എം വീല്‍ബെയ്‌സുമുണ്ട് പുതിയ വാഹനത്തിന്.
അമേരിക്കയിലും ചൈനയിലും പുറത്തിറങ്ങുന്ന വാഹനത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റത്തെ പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെ സ്വീകാര്യത ലഭിച്ച ജീപ്പ് കോംപസ് പുതിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ജീപ്പിനെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷ.ഇന്ത്യന്‍ നിരത്തുകളില്‍ കമാന്‍ഡര്‍ എത്തുന്നതോടെ ഇന്നോവയായിരിക്കും പ്രധാന എതിരാളി. 20 ലക്ഷത്തിന് മുകളില്‍ വില വരുന്ന വാഹനം എന്നാല്‍ കമാന്‍ഡര്‍ എന്ന പേരിലാവില്ല ഇന്ത്യയില്‍ എത്താന്‍ സാധ്യത.