വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…

സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്.

ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്‌. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ ജൈവ വൈവിധ്യം, വിത്തിനങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ മത്സരത്തിനയക്കാം. കളറിലോ, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലോയുള്ള ഫോട്ടോകള്‍ ഡിവിഡിയിലോ പ്രിന്‍റ് രൂപത്തിലോ ആക്കി അയക്കാം. ഫയല്‍ വലിപ്പം 3 എംബിയും ഫോട്ടോ സൈസ് 12×18 ഇഞ്ച്‌, 1400-1600 പിക്സെല്‍സും, ജെപിഇജി, ആര്‍ജിബി കളര്‍ ഫോര്‍മാറ്റും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഡിറ്റ്‌ ചെയ്യാത്ത യഥാര്‍ത്ഥ ഫോട്ടോകള്‍ അയക്കണം. ഡിവിഡിയോടൊപ്പം  സമര്‍പ്പിക്കുന്ന പ്രവേശന ഫോമില്‍ ഫോട്ടോയുടെ ശീര്‍ഷകവും, സീരിയല്‍ നമ്പരും, ഫോട്ടോഗ്രാഫറുടെ പേരും, അഡ്രസ്സും നല്‍കണം.

ഫെബ്രുവരി 10നകം ഫോട്ടോകള്‍ അയക്കണം. ഫെബ്രുവരി 13ന് ജൂറികള്‍ ഫോട്ടോകള്‍ വിലയിരുത്തി 15ന് മത്സരാര്‍ഥികളെ വിവരം അറിയിക്കും. ഫോട്ടോകള്‍ ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കും. ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് 10000 രൂപ സമ്മാനമായി നല്‍കും. രണ്ടും മൂന്നും സ്ഥാനം കിട്ടിയവര്‍ക്ക് 7000, 5000 രൂപ വീതം നല്‍കും.

പഴം വിപണന മേഖലയിലുള്ളവര്‍, ഉപഭോക്താക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കൂട്ടിയോചിപ്പിക്കാനാണ് വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. പുതിയ അറിവുകളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതോടോപ്പം മഹോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുക എന്നതാണ് പരിപാടി ലക്‌ഷ്യംവെക്കുന്നത്. മഹോത്സവത്തിന്‍റെ ഭാകമായി ദേശീയ സെമിനാര്‍, എക്സിബിഷന്‍, കര്‍ഷക സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.