News

ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ എക്സ് നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ എക്സ് നിര്‍മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് വേണ്ടത്ര ഉപഭോക്താക്കളെ ലഭിച്ചില്ല. ഇതോടെ അപ്പിള്‍ പ്രതിസന്ധിയിലായി.

2018 മധ്യത്തില്‍ തന്നെ ഐഫോണ്‍ എക്സിന്‍റെ നിര്‍മാണം നിര്‍ത്തിയേക്കുമെന്നാണ് ആപ്പിളിനെ സംബന്ധിച്ച പ്രവചനങ്ങളില്‍ മികവു കാണിച്ച ചരിത്രമുള്ള മിങ് ചി-കുവോ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുന്‍വര്‍ഷത്തെ മോഡല്‍ അടുത്ത വര്‍ഷം ഇറക്കാതെയാവുന്ന ആദ്യ ഐഫോണാകും ഐഫോണ്‍ എക്സ്.

കാര്യമായി വിറ്റുപോകുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ എക്സിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ 8 പ്ലസ്സിന്‍റെ സ്ക്രീനാണ് ഉപയോഗിക്കാന്‍ കൂടുതല്‍ നല്ലതെന്ന് ഉപയോക്താക്കള്‍ പറഞ്ഞതായി വാര്‍ത്തകളുണ്ട്. കൂടാതെ ഫ്രണ്ട് കാമറ പിടിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം മാറ്റിവെച്ചത് സ്ക്രീനിന്‍റെ വലിപ്പം കുറച്ചുവെന്ന പരാതിയുമുണ്ട്.

കൂവോ പറയുന്നത് ഈ വര്‍ഷം ഐഫോണ്‍ മൂന്ന് പുതിയ മോഡലുകള്‍ ഇറക്കുമെന്നാണ്. എല്ലാ ഫോണുകള്‍ക്കും ഫുള്‍ വിഷന്‍ ഡിസ്പ്ലേ ആയിരിക്കും. വില കുറഞ്ഞ മോഡലിന് എല്‍സിടി പാനല്‍ ആയിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മറ്റു മോഡലുകള്‍ക്ക് ഓലെഡ് ഡിസ്പ്ലേ ആയിരിക്കും.

സാങ് ബിന്‍ എന്ന ടെക് അവലോകന്‍ പറയുന്നത് 2017 ഡിസംബര്‍ വരെ പ്രതീക്ഷിച്ചതില്‍ നിന്ന് ഏകദേശം ഒരു കോടി ഫോനുക്സ്ല്‍ കുറവു വന്നിരിക്കുന്നു എന്നാണ്. ഐഫോണ്‍ എക്സ് മോഡലില്‍ ആകെ വിറ്റുപോയത് മൂന്നര കോടി ഫോണുകളാണ്.