വരൂ.. ഇന്ത്യന്‍ കരുത്ത് വിളിച്ചോതുന്ന പരേഡ് കാണൂ
ടിഎന്‍എല്‍ ബ്യൂറോ
ന്യൂഡെല്‍ഹി : ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, സേനാ വിഭാഗങ്ങളുടെ പരേഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ആയുധങ്ങളുടെ പ്രദര്‍ശനം എന്നിവ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാം. വിവിധ വിദേശ രാഷ്ട്ര തലവന്മാരും ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും. സഞ്ചാരിക്ക് അവിസ്മരണീയമായിരിക്കും പരേഡ്.
പ്രവേശനം പാസ് മൂലം
പാസുണ്ടെങ്കിലെ പരേഡ് കാണാന്‍ രാജ് പഥില്‍ കയറാനാവൂ.
പ്രത്യേകക്ഷണമോ ടിക്കറ്റോ വേണം. എല്ലാത്തിനും ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ടിക്കറ്റ് ഓണ്‍ ലൈനില്‍ ലഭ്യമല്ല. ടിക്കറ്റ് ലഭിക്കുന്നിടത്ത് പോയി വാങ്ങുകയെ മാര്‍ഗമുള്ളൂ.
ഇവിടെ കിട്ടും ടിക്കറ്റ്
ഡിപ്പാര്‍ട്ട്മെന്റല്‍ സേല്സ് കൌണ്ടര്‍ നോര്ത്ത്ബ്ലോക്ക് റൗണ്ട് എബൌട്ട്
സൗത്ത്ബ്ലോക്ക് റൗണ്ട് എബൌട്ട്
പ്രഗതി മൈതാന്‍ (ഗേറ്റ് നമ്പര്‍ -1)
ജന്തര്‍ മന്തര്‍ (മെയിന്‍ ഗേറ്റ് )
ശാസ്ത്രി ഭവന് (ഗേറ്റ് നമ്പര്‍ 1 )
ഇന്ത്യാഗേറ്റ് (ജാം നഗര്‍ ഹൗസിന് സമീപം)
റെഡ് ഫോര്‍ട്ട് (പൊലീസ് പിക്കറ്റിന് സമീപം)
പാര്‍ലമെന്റ് റിസപ്ഷന്
ഗവ.ഓഫ് ഇന്ത്യ ടൂറിസ്റ്റ് ഓഫീസ്, ജന്‍പഥ്
അശോക്, ജന്‍പഥ് ഹോട്ടലുകളിലെ ഐടിഡിസി കൌണ്ടര്‍
കോഫീ ഹോം, ബാബാ ഖഡക് സിംഗ് മാര്‍ഗ്, ദില്ലി ഹട്ട് എന്നിവിടങ്ങളിലെ ഡിറ്റിഡിസി കൌണ്ടറുകളിൽ എന്നിവിടങ്ങളില്‍ കിട്ടും
(ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങി തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും ഒന്ന് കയ്യില്‍ കരുതണം ടിക്കറ്റ് വാങ്ങാന്‍)
ടിക്കറ്റ് നിരക്കുകള്‍
റിസര്‍വ് സീറ്റുകള്‍ക്ക് 500 രൂപയും റിസര്വേതര സീറ്റുകള്‍ക്ക് 100രൂപ, 50 രൂപ എന്നിങ്ങനെയാണ് നിരക്ക്. റിസര്‍വ് സീറ്റില്‍ ഇരുന്നാല്‍ പരേഡ് അടുത്ത് വീക്ഷിക്കാം.
പ്രവേശനമില്ല
സുരക്ഷാകാരണങ്ങളാല്‍ ഒപ്പം ചിലത് കൊണ്ട് പോകാനാവില്ല. മൊബൈല്‍ ഫോണ്‍, ബുക്കുകള്‍, കുടിവെള്ളം, റിമോട്ട് കാര്‍ താക്കോല്‍ എന്നിവക്കാണ് നിരോധനം.