ബജറ്റില്‍ കണ്ണുനട്ട് ടൂറിസം : നികുതി നിരക്കുകള്‍ കുറയുമോ ?
ന്യൂഡല്‍ഹി : ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര മേഖല.
ജി എസ് ടി കുറയുമോ?
രാജ്യത്തെ വലിയ തൊഴില്‍ദാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ഹോട്ടല്‍ താരിഫ് നിരക്കിലെ 28%ജിഎസ്ടി എന്നത് കുറയ്ക്കണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ ഉന്നയിച്ചുവരുന്നുണ്ട് .ധനമന്ത്രിക്കും ഇതിനോട് യോജിപ്പെന്നാണ് സൂചന. ടൂറിസം രംഗത്ത് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ടൂറിസം രംഗം വേണ്ടത്ര ശക്തിപ്പെടാത്ത ഇടങ്ങളില്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
നിലവില്‍ ഹോട്ടലുകളിലെ ജിഎസ് ടി നിശ്ചയിക്കുന്നത് പരസ്യപ്പെടുത്തിയ നിരക്കിന് അനുസരിച്ചാണ് . എന്നാല്‍ റൂം നിരക്കുകളില്‍ പല സാഹചര്യത്തിലും വ്യത്യാസം വരാറുണ്ടെന്നും അതിനനുസരിച്ചേ നികുതി ഈടാക്കാവൂ എന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ലളിതമാകുമോ ലൈസന്‍സ്
നിലവില്‍ ഒരു ഭക്ഷണശാല തുറക്കണമെങ്കില്‍ 23ലൈസന്‍സുകള്‍ സമ്പാദിക്കണം. ഈ പ്രക്രിയ ലളിതമാക്കണമെന്ന ആവശ്യം വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണശാലകളുടെ നികുതി കുറച്ചെങ്കിലും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചെടുത്തു.