കേന്ദ്രക്കമ്മിറ്റി തള്ളി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതീക്ഷയോടെ യെച്ചൂരി
ന്യൂഡല്‍ഹി : ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. ഇതോടെ യെച്ചൂരിയുടെ പ്രതീക്ഷ പാര്‍ട്ടി കോണ്‍ഗ്രസിലായി.
കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി സ്ഥിരീകരിച്ചു .
യെച്ചൂരിയുടെ ലൈന്‍ 31നെതിരെ 55 വോട്ടുകള്‍ക്കാണ് തള്ളിയത്.
ഡല്‍ഹിയില്‍ നടന്നത് ചര്‍ച്ച മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ച മാത്രമാണ് നടന്നത്. യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് താന്‍ തന്നെയാണ് ഇപ്പോഴും ജനറല്‍ സെക്രട്ടറി എന്നായിരുന്നു യച്ചൂരിയുടെ മറുപടി.