Auto

വിപണി കീഴടക്കി എസ്.യു.വി. യൂറസ്; ഇന്ത്യയിലെ ബുക്കിംഗ് പൂര്‍ണം

ലോക വാഹന വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലുകള്‍ വൈകാതെ തന്നെ ഇന്ത്യന്‍ വിപണി കീഴടക്കും. ലോകോത്തര ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആഡംബര കാര്‍ യൂറസിന്‍റെ ബുക്കിംഗ് ഇന്ത്യയില്‍ പൂര്‍ണമായി. മൂന്നു കോടിയാണ് ഇന്ത്യയില്‍ വില.

സ്പോര്‍ട്സ് കാര്‍ മോഡലുകളായ ഹറികൈന്‍, അവന്‍റഡോര്‍ എന്നിവയുടെ അതേ ഡിസൈനാണ് യൂറസിന് നല്‍കിയിരിക്കുന്നത്. സാധാരണ ലംബോര്‍ഗിനിയുമായി സാദൃശമുള്ള ഡിസൈനാണ് ഡാഷ്ബോഡിനും മറ്റും നല്‍കിയിരിക്കുന്നത്.

picture courtasy: Lamborghini

ലോകത്തെ ഏറ്റവും വേഗതയേറിയ എസ് യു വി (സ്പോട്ട് യുട്ടിലിറ്റി വെഹികിള്‍) കാറാണ് ലംബോര്‍ഗിനി യൂറസ്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുണ്ട് ഇതിന്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട്‌ കൂടിയ നാലു ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് യൂറസിന്‍റെ പ്രത്യേകത. കാര്‍ബോണിക് ഡിസ്ക് ബ്രയ്ക് പരമാവധി സുരക്ഷ ഉറപ്പാക്കും. കൂടാതെ ലംബോര്‍ഗിനിയുടെ എല്ലാ ആഡംബരവും യൂറസിനുണ്ട്.

യൂറസിന് ആറു ഡ്രൈവ് മോഡലുകളാണുള്ളത്. മഞ്ഞിലും, മണലിലും, ഓഫ്‌ റോഡിലും, റൈസ് ട്രാക്കിലും, സാധാരണ റോഡിലും അനായാസം ഓടിക്കാം. യൂറസിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2019 വരെ കാത്തിരിക്കണം. ഇപ്പോഴത്തെ ബുക്കിംഗ് തീര്‍ന്നാല്‍ മാത്രേ പുതിയ ഉപഭോക്താക്കള്‍ക്ക് കാര്‍ ലഭിക്കൂ.