ഹല്‍വ തിന്നു : ബജറ്റ് നടപടികള്‍ക്ക് തുടക്കം
ന്യൂഡല്‍ഹി : പുതിയ കേന്ദ്ര ബജറ്റ് അച്ചടി നടപടികള്‍ ആരംഭിച്ചു. ധനമന്ത്രാലയത്തിലെ ഹല്‍വാ നിര്മാണത്തോടെയാണ് നടപടികള്‍ തുടങ്ങിയത്.
ബജറ്റ് അച്ചടി എല്ലാക്കൊല്ലവും തുടങ്ങുന്നത് ഹല്വയുണ്ടാക്കിയാണ് . ബജറ്റിന്റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനാണ് ഹല്വയുണ്ടാക്കല് ചടങ്ങ് മുന്‍പ് ആരംഭിച്ചത്. അത് ഇപ്പോഴും ആചാരമായി തുടരുന്നു.
ബജറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും ഇനി ബജറ്റ് അവതരണം വരെ ധന മന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. അതുവരെ ഇവര്‍ക്ക് ഫോണ്‍ പോലും നിഷിദ്ധമാണ്.
വലിയ ഉരുളിയിലാണ് ഹല്‍വ നിര്‍മിക്കുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അടക്കം ധനമന്ത്രാലയത്തിലെ എല്ലാവരും ഒന്നിച്ചാണ് ഹല്‍വ കഴിച്ചത്.