America

ധനബില്‍ പാസാക്കാനായില്ല ; അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ

വാഷിങ്​ടൺ: ധനബിൽ പാസാക്കാനാവാത്തതിനെ തുടർന്ന്​ അമേരിക്കയിൽ ഡോണൾഡ്​ ട്രംപ്​ സർക്കാറി​​​ന്‍റെ പ്രവര്‍ത്തനം നിലച്ചു. യുഎസ് സാമ്പത്തികാടിയന്തരാവസ്ഥയിലായി . ഒരു മാസത്തെ ചെലവിനുള്ള പണമാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് അംഗങ്ങള്‍ സമവായത്തില്‍ എത്താനാവാത്തതിനാല്‍ പാസ്സാക്കാന്‍ കഴിയാതെ പോയത്. അഞ്ചു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ .

pic courtesy : the hil

രണ്ടാഴ്ചക്കിടെ പതിനായിരക്കണക്കിനു പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. നേരത്തെ ഒബാമയുടെ കാലത്ത് അടിയന്താരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ട്രംപ് പ്രസിഡണ്ടായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ്‌ പുതിയ പ്രതിസന്ധി.

ഇന്ത്യന്‍ സമയം പുലര്‍ച്ചെയായിരുന്നു സെനറ്റര്‍മാരുടെ യോഗത്തില്‍ വോട്ടെടുപ്പ് . ബില്‍ പാസാക്കാന്‍ വേണ്ടിയിരുന്നത് 60 വോട്ടുകള്‍. ലഭിച്ചതാകട്ടെ 50 വോട്ടുകളും.
ആഭ്യന്തരസുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തരസര്‍വീസുകളുടെ പ്രവര്‍ത്തനത്തിനുള്ള പണമാണ് പാസാക്കാന്‍ കഴിയാതെ പോയത്. സൈനികരെ പ്രതിസന്ധി ബാധിക്കില്ല.

കുടിയേറ്റ വിഷയത്തിലാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് തര്‍ക്കം. നേരത്തെ 12 തവണ അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ വന്നിട്ടുണ്ട്. 1995ല്‍ ബില്‍ ക്ലിന്‍റണ്‍ പ്രസിഡന്റായിരിക്കെ 21ദിവസമായിരുന്നു സാമ്പത്തികാടിയന്തരാവസ്ഥ. 2013ല്‍ ഒബാമ ഹെല്‍ത്ത് കെയര്‍ പദ്ധതിയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.