News

ഓണ്‍ലൈന്‍ ആണോ… ഇന്‍സ്റ്റാഗ്രാം അറിയിക്കും

ഇമേജ് സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലെ മെസേജിംഗ്  ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്‌. എന്നാല്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു സന്ദേശം ലഭിച്ചാല്‍ അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള സംവിധാനമുണ്ട്. ഏറെ ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമില്‍ അതില്ലായിരുന്നു. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ സൗകര്യം ലഭ്യമാകും.

ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ആണോ എന്നും എപ്പോഴാണ് ഓണ്‍ലൈനില്‍ അവസാനം വന്നത് എന്നും ഇന്‍സ്റ്റഗ്രാമില്‍ കാണാം. നിങ്ങളുടെ എല്ലാ ഫോളോവര്‍മാര്‍ക്കും നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്നറിയാന്‍ പറ്റുമോ അതോ ഡയറക്ടര്‍ വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ അറിയാന്‍ പറ്റുകയെന്നും വ്യക്തമല്ല.

നിങ്ങള്‍ ഓണ്‍ലൈനില്‍ ആണെങ്കില്‍ ‘Active now’ എന്ന് നിങ്ങളുടെ പേരിനരികില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും. അതേ സമയം വാട്സ്ആപ്പിലെ പോലെ ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാമിലുണ്ടാവും.