സങ്കടം വേണ്ട… ഈസി ജെറ്റില്‍ ഈസിയായി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോവാം
ഈസീ ജെറ്റില്‍ ഇനി ഈസിയായി വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാം. അവധിദിവസം ആഘോഷിക്കാന്‍ അരുമ മൃഗങ്ങള്‍ കൂടെയില്ലാത്തത്തിന്റെ സങ്കടം ഈസി ജെറ്റ് തീര്‍ത്തുതരും. വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക സീറ്റ് ഇനിമുതലുണ്ടാവും. കൂടാതെ അവര്‍ക്ക് ഫ്രീയായും യാത്രചെയ്യാം.
ഈ വര്‍ഷം തന്നെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദ പദ്ധതി നടപ്പാക്കാനാണ് ഈസി ജെറ്റ് അധികൃതര്‍ ശ്രമിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹൗസ് ആന്റ് പെറ്റ് സിറ്റിംഗ് സര്‍വീസ് ട്രെസ്റ്റെട് ഹൗസ് സിറ്റേഴ്സിന്റെ സര്‍വേ പ്രകാരം 58 ശതമാനം ആളുകളും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം വേണമെന്ന് ആവിശ്യപ്പെട്ടപ്പോള്‍ 62 ശതമാനം ആളുകള്‍ വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഈ പദ്ധതിയില്‍ യാത്ര ചെയ്യുന്ന വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് ആമ, പക്ഷികള്‍, ഇഗ്വാന എന്നിവയ്ക്ക് കൂടുതല്‍ പരിചരണം ലഭിക്കും. വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് യുറോപ്പിലെ വിവിധ ഹോട്ടെലുകളില്‍ സൗജന്യ താമസവും ഏര്‍പ്പാടാക്കും. ഇവിടങ്ങളിലൊക്കെ മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും ലഭ്യമാക്കും. ഇതുവഴി ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍.