News

വാട്ട് എ വാട്സ്ആപ്പ്…സേവനവും ബിസിനസും വിരല്‍ത്തുമ്പില്‍

വാട്സ്ആപ്പ് വഴിയും ഇനി ബിസിനസ്‌ നടത്താം. ചെറുകിട ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷിക്കാം. ബിസിനസ്ക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വളരെ എളുപ്പത്തില്‍ സംവദിക്കാം. ബുക്ക്‌ മൈ ഷോ, മേക്ക് മെയ്‌ ട്രിപ്പ്‌ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ വാട്ട്സ്ആപ്പില്‍ ലഭ്യമാവും. തുടക്കത്തില്‍ ഇന്‍ഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

ആണ്ട്രോയിഡ്, ഐഫോണ്‍ വേര്‍ഷനുകളാണ് പുറത്തിറക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. 1.3 ബില്ല്യന്‍ വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ ബിസിനസ്‌ ആപ്പ് സേവനം ലഭിക്കും. ബിസിനസ് വിവരങ്ങള്‍, ഇ-മെയില്‍, വെബ്സൈറ്റ് അഡ്രസ്‌, കടകളുടെ അഡ്രസ്‌ തുടങ്ങിയവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉപപോക്താവിനെ വാട്സ്ആപ്പ് സഹായിക്കും.

ഇതിലെ സ്മാര്‍ട്ട് മെസ്സേജിംഗ് ടൂള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാം. നിങ്ങളുടെ വാട്സ്ആപ്പ് നമ്പര്‍ ബിസിനസ് നമ്പറായി മാറ്റണം. വാട്സ്ആപ്പ് വഴി ഉപഭോക്താക്കളോട് ആശയ വിനിമയം നടത്തുന്നതിലൂടെ ഇന്ത്യയിലും ബ്രസീലിലും 80 ശതമാനം ചെറുകിട ബിസിനസ്‌ വളര്‍ച്ചയുണ്ടാവുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു.