വിപണി പിടിക്കാന്‍ ഉറച്ചുതന്നെ; വമ്പന്‍ ഓഫറുമായി ജിയോ
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലെ മത്സരം മുറുകുകയാണ്. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകള്‍ കുത്തനെ കുറച്ച ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫരാണ് മുമ്പോട്ട്വെക്കുന്നത്. 398നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ് ബാക്ക് തുക വൗച്ചറായാണ് ഉപയോകിക്കാന്‍ കഴിയുക. ജനുവരി 16 മുതല്‍ 31 വരെയാണ് ഓഫര്‍ ലഭിക്കുക.
ആമസോണ്‍ പേ വഴി റീ ചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയുമാണ് ലഭികുക. 199 രൂപയ്ക്കു 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. ദിവസം 1 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും.
399 രൂപയുടെ പ്ലാന്‍ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 459 രൂപയുടെ പ്ലാന്‍ 399 രൂപയായും കുറച്ചു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപയുടെ പ്ലാന്‍ 449ആയി കുറച്ചു. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ഇതുകൂടാതെ ഒരു ജിബിയ്ക്ക് നാലു രൂപ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചു. ജനുവരി ഒമ്പതു മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.