ആഹാരത്തിനൊപ്പം ജ്യൂസ് കുടിക്കാമോ ?
പഴങ്ങളുടെ ജ്യൂസ് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഭക്ഷണ പാനിയമാണ്. ഭക്ഷണത്തോടൊപ്പവും അല്ലാതെയും ദിവസം ഒരു ജ്യുസെങ്കിലും കുടിക്കുന്നവരാണ് പലരും. പനിക്കാലമായാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥവും ജ്യുസ് തന്നെ. ശരീരത്തിലേക്ക് വിറ്റാമിനുകളും പോഷകങ്ങളും ജ്യുസിലൂടെ ലഭിക്കുന്നു. അര്യോഗ്യത്തിനു ഉത്തമമായ ആഹാരരീതിയാണ് ജ്യുസ്. വീടുകളില്‍ നിന്നും ലഭിക്കുന്ന കീടനാശിനി ചേര്‍ക്കാത്ത പഴങ്ങളാണ് ഉത്തമം
ആയുര്‍വേദത്തില്‍ ജ്യുസ് നിശിദമായ സമയങ്ങളുണ്ട്. ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കുന്നതും പഴങ്ങളുടെ ജ്യുസ് കുടിക്കുന്നതും വിരുദ്ധമായി പ്രവര്‍ത്തിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ജ്യുസും ഊണും വിരുദ്ധാഹാരമാണ്. ഇതിനു പ്രധാന കാരണം രണ്ടു ഭക്ഷണ പദാര്‍ത്ഥത്തിന്റെയും ദഹനപ്രക്രിയ വ്യത്യസ്തമായാണ് നടക്കുന്നത്.
ഡോ. ധന്യ മാധവന് പറയുന്നത് ‘ഭക്ഷണങ്ങളുടെ രസങ്ങള്‍ അനുസരിച്ചാണ് കൂടെ കഴിക്കുന്ന ആഹാരത്തെ തീരുമാനിക്കുന്നത്. അതായത് ഊണിന്റെ കൂടെ ഉപ്പ്, പുളി, എരിവ് എന്നിവ ചേര്‍ന്നിരിക്കും. ജ്യുസും കൂടി ചേരുമ്പോള്‍ പഞ്ചസാരയും ശരീരത്തിലെത്തും. ഉപ്പും പഞ്ചസാരയും ഒരുമിച്ചു ശരീരത്തിലെത്തുന്നത് ആര്യോഗ്യത്തെ ബാധിക്കും. ഉപ്പിന്റെ കൂടെ പഞ്ചസാര കലരാന്‍ പാടില്ല. ആയുര്‍വേദ ചികിത്സാവിധികള്‍ പ്രകാരം ഇത് ത്വക്ക് രോഗങ്ങളടക്കം 42 രോഗങ്ങള്‍ക്കു സാധ്യതയുണ്ടാക്കും. പൊണ്ണത്തടിവരെ ഉണ്ടാവാം’.
‘ആയുര്‍വേദം അനുസരിച്ച് ശരിയായ ഭക്ഷണരീതി പാലിച്ചില്ലെങ്കില്‍ അത് വാദ, പിത്ത, കഫ ‘ദോഷങ്ങളുടെ’ സമതുലനാവസ്ഥയെ ദോഷമായി ബാധിക്കും. ആയുര്‍വേദത്തില്‍ കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവം വളരെ പ്രധാനമാണ്. അല്ലെങ്കില്‍ അത് ശരീരത്തില്‍ വിഷാംശം ഉല്‍പ്പാദിപ്പിക്കും. ഓറഞ്ച്, പൈനാപ്പിള്‍, മുസ്സംബി തുടങ്ങിയ പഴങ്ങളുടെ ജ്യുസില് അമ്ലത്തമുള്ളതിനാല് ഇവ പൂര്‍ണമായി ഒഴിവാക്കണം. ആഹാരം പാകം ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ പാലിക്കണം. ഒന്ന്, വിരുദ്ധാഹാരങ്ങള്‍ ഒന്നിച്ച് പാചകം ചെയ്യരുത്. രണ്ട്, ഉപ്പുരസമുള്ള ആഹാരത്തിന്റെ കൂടെ പാല് പാകം ചെയ്യരുത്. ഉപ്പുചേര്‍ത്ത ഭക്ഷണത്തിന്റെ കൂടെയും പാല് കുടിക്കരുത്.’
വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കി സമയക്രമം പാലിച്ച് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുക. പരസ്പരം യോചിച്ചു പോവുന്ന രസങ്ങള്‍ ആഹാരത്തില്‍ ഉപയോഗിക്കുക. ഓരോ നാടിന്റെയും കാലാവസ്ഥക്കനുസരിച്ചാണ് അവിടുത്തെ ഭക്ഷണക്രമം. കേരളത്തിലാണെങ്കില്‍ ശീതഗുണത്തിനും ഉഷ്ണഗുണത്തിനും അനുസരിച്ചുള്ള ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ജ്യുസ് ഇഷ്ട്മുള്ളവര്ക്ക് ആഹാരത്തിനു കുറച്ചു സമയം മുമ്പോ ശേഷമോ കുടിക്കാം.