വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …
ടിഎന്‍എല്‍ ബ്യൂറോ
ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന് തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്.
അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് .
വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, ഗയ എന്നിവ.
മികച്ച ട്രയിനുകളായി ഇക്സിഗോ ഉപഭോക്താക്കളായ യാത്രക്കാര്‍ തെരഞ്ഞെടുത്ത ട്രെയിനുകള്‍ ഇവയാണ്:
സമ്പൂര്‍ണ ടോപ് റേറ്റിംഗ് : രേവാഞ്ചല് എക്സ്പ്രസ്, പ്രയാഗ് രാജ് എക്സ്പ്രസ്, കര്‍ണാവതി എക്സ്പ്രസ്
കൃത്യത : കലിംഗൌത്കല്, കാശി, യോഗ എക്സ്പ്രസ്
ഭക്ഷണം : കര്‍ണാവതി, ഓഗസ്റ്റ് ക്രാന്തി, സ്വര്‍ണ ശതാബ്ദി
വൃത്തി : സ്വര്‍ണ ജയന്തി രാജധാനി, ഗംഗ, റേറ്റിംരേവാഞ്ചല്
മോശം റേറ്റിംഗ്
സമ്പൂര്‍ണ മോശം : മഹാനഗരി, കിര് അസര്‍ , സ്വരാജ് എക്സ്പ്രസുകള്‍
കൃത്യത: മഹാനന്ദ, ആഭാ തൂഫാന്, ഗോമതി എക്സ്പ്രസുകള്‍
ഭക്ഷണം : സീമാഞ്ചല്‍, ഗോരഖ്പൂര്‍, ജാട്ട് മുരിറോ ട്രെയിനുകള്‍
വൃത്തി : കര്‍ണാടക, ബാര്‍മര്‍ എസി, പശ്ചിം എക്സ്പ്രസുകള്‍