India

വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …

ടിഎന്‍എല്‍ ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്.

Photo Courtesy: pib

അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് .
വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, ഗയ എന്നിവ.

മികച്ച ട്രയിനുകളായി ഇക്സിഗോ ഉപഭോക്താക്കളായ യാത്രക്കാര്‍ തെരഞ്ഞെടുത്ത ട്രെയിനുകള്‍ ഇവയാണ്:
സമ്പൂര്‍ണ ടോപ്‌ റേറ്റിംഗ് : രേവാഞ്ചല്‍ എക്സ്പ്രസ്, പ്രയാഗ് രാജ് എക്സ്പ്രസ്, കര്‍ണാവതി എക്സ്പ്രസ്
കൃത്യത : കലിംഗൌത്കല്‍, കാശി, യോഗ എക്സ്പ്രസ്
ഭക്ഷണം : കര്‍ണാവതി, ഓഗസ്റ്റ് ക്രാന്തി, സ്വര്‍ണ ശതാബ്ദി
വൃത്തി : സ്വര്‍ണ ജയന്തി രാജധാനി, ഗംഗ, റേറ്റിംരേവാഞ്ചല്‍

Photo Courtesy: pib

മോശം റേറ്റിംഗ്

സമ്പൂര്‍ണ മോശം : മഹാനഗരി, കിര്‍ അസര്‍ , സ്വരാജ് എക്സ്പ്രസുകള്‍
കൃത്യത: മഹാനന്ദ, ആഭാ തൂഫാന്‍, ഗോമതി എക്സ്പ്രസുകള്‍
ഭക്ഷണം : സീമാഞ്ചല്‍, ഗോരഖ്പൂര്‍, ജാട്ട് മുരിറോ ട്രെയിനുകള്‍
വൃത്തി : കര്‍ണാടക, ബാര്‍മര്‍ എസി, പശ്ചിം എക്സ്പ്രസുകള്‍