Kerala

അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം

ടിഎന്‍എല്‍ ബ്യൂറോ

Ashtamudi Lake. Picture Courtesy: Kerala Tourism

കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും .

കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഭാഗമാണ് പവിലിയന്‍. ഇവിടെയിരുന്നാല്‍ വള്ളംകളി നന്നായി ആസ്വദിക്കാനാവും . ഓഫീസ് മുറി , ശൌചാലയം, ബോട്ട്ജെട്ടി അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്ളതാണ് പവിലിയന്‍ .

Photo Courtesy: Kerala Tourism

പന്മനയിലെ ടൈറ്റാനിയം ഗ്രൌണ്ടിന് സമീപം ഒരുക്കിയ വിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഹൗസ്ബോട്ട് , രണ്ടു സീറ്റുള്ള സ്പീഡ് ബോട്ട് , 17 സീറ്റുള്ള സഫാരി ബോട്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട് .
അഷ്ടമുടി ടൂറിസത്തിന് സര്‍ക്കാര്‍ 27 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ അഞ്ചു കോടി പ്രസിഡന്റ് ട്രോഫി, കല്ലട, കന്നേറ്റി ജലമേളകള്‍ക്കാണ്. ഉത്തരവാദ ടൂറിസത്തിന്‍റെ ഭാഗമായി ജനകീയ പങ്കാളിത്തതോടെയാണ് പദ്ധതികള്‍ നടപ്പാകുന്നത്. അഷ്ടമുടിയുടെ തീരത്ത് കൂടി ട്രാംകാര്‍, സൈക്കിള്‍-കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി റിംഗ് റോഡ്‌ എന്നിവയും പരിഗണയിലുണ്ട് . ആശ്രാമം വരെ കണ്ടല്‍ കാട് കണ്ടു പോകാന്‍ പരിസ്ഥിതി സൗഹൃദ യാത്രയും ടൂറിസം വികസന പദ്ധതിയിലുണ്ട്