അതിഥികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് :പുതിയ പരസ്യ ചിത്രവുമായി ദുബായ് ടൂറിസം

 

Picture Courtesy: Youtube

ദുബായിയുടെ വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് ഖാന്‍ . ദുബായ് വിനോദ സഞ്ചാര വിഭാഗത്തിന്‍റെ ബീ മൈ ഗസ്റ്റ് കാമ്പയിന്‍റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ഒന്നാം ഘട്ട ഷാരൂഖിന്‍റെ ഒന്നാം ഘട്ട കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ദാസാണ് വീഡിയോ കാമ്പയിന്‍ സംവിധായകന്‍.

Photo Courtesy: VisitDubai

ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ലെഗോലാന്‍ഡ് , ബോളിവുഡ് പാര്‍ക്ക് അടക്കം ദുബായിയുടെ തീം പാര്‍ക്കുകള്‍. ദുബായ് അക്വേറിയം , ദുബായ് ഫൗണ്ടന്‍, ദുബായ് പാലസ്, ഡൌണ്‍ ടൌണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വീഡിയോ കൂട്ടിക്കൊണ്ടുപോകുന്നു.കൂടാതെ ഹത്തയിലെ മലനിരകള്‍ അടക്കം പ്രകൃതി മനോഹര സ്ഥലങ്ങളും വീഡിയോയിലുണ്ട്.

Photo Courtesy: VisitDubai

ദുബായ് ടൂറിസവുമായുള്ള പങ്കാളിത്തം ഇത്തവണ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചെന്നു ഷാരൂഖ് ഖാന്‍ പറഞ്ഞു. ഓരോ സന്ദര്‍ശകനും ഇത് സ്വന്തം സ്ഥലമെന്നു ദുബായില്‍ എത്തിയാല്‍ തോന്നും. ഈ അത്ഭുത നഗരത്തെ ഏറെ സ്നേഹിക്കുന്നതിനാലാണ് ആരാധകര്‍ക്കായി വീഡിയോ പങ്കുവെയ്ക്കുന്നതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.