Kerala

ആയുര്‍വേദത്തിന്‍റെ സ്വന്തം കേരള

മനുഷ്യന്‍റെ ശാരീരികവും ആത്മീയതയും മാനസികവുമായ ഉണര്‍വിന് പുരാതന കാലംതൊട്ടേ ആയുര്‍വേദം നിലകൊള്ളുന്നു. കേരളം ആയുര്‍വേദത്തിന്‍റെ മുഖ്യകേന്ദ്രമാണ്. ആയുര്‍വേദത്തിന്‍റെ അവിഭാജ്യമായ പാരമ്പര്യം കേരളത്തിനു അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദ വൈദ്യര്‍ ആയുര്‍ദൈര്‍ഘ്യമാര്‍ന്ന മനുഷ്യരാശിയുടെ നിലനില്‍പ്പിനു പ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തുന്നവരുടെ തോത് വളരെ കൂടുതലാണ്.

Pic: www.keralatourism.org

വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ ദിനംപ്രതി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അന്വേഷിച്ചു കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തുന്നു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ആയുര്‍വേദ രംഗം മുഖ്യധാരയും അതുപോലെ ബദല്‍ ചികിത്സാ രീതിയുമാണ്‌. കേരളത്തിന്‍റെ കാലാവസ്ഥ ആയുര്‍വേദധാര വളരുന്നതില്‍ മുഖ്യപഖു വഹിക്കുന്നു. ഔഷധ സസ്യങ്ങളുടെ ലഭ്യത, വന സമ്പത്ത്, തണുപ്പ് കാലം തുടങ്ങിയവയും ആയുര്‍വേദ ചികിത്സാ രംഗത്തിനു മുതല്‍ക്കൂട്ടാണ്.

ഓരോ കാലാവസ്ഥക്കനുസരിച്ച ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതിനാല്‍ എല്ലാ സീസണിലും ചികിത്സക്ക് സഞ്ചാരികളെത്തും. കാലവര്‍ഷമാണ് ചികിത്സക്ക് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ സമയം. പ്രകൃതി തണുക്കുന്നതോടെ മനുഷ്യനും തണുക്കാന്‍ തുടങ്ങും. ശരീരം ചികില്‍സയോട് പെട്ടന്നിണങ്ങുകയും ചെയ്യും. ആയുര്‍വേദ കൂട്ടുകളോട് കൂടിയ കര്‍ക്കിടക കഞ്ഞി മഴ തിമിര്‍ത്തു പെയ്യുന്ന കര്‍ക്കിടകത്തില്‍ ആഹാരത്തോടൊപ്പം ചേര്‍ക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുക്കാനാണ്.

Pic: www.keralatourism.org

ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും ആശുപത്രികളും സ്പാ കേന്ദ്രങ്ങളും കേരളത്തിലുടനീളമുണ്ട്. മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ ചികിത്സക്ക് കൂടുതലും എത്തുന്നത്. കിടത്തി ചികിത്സയാണ് പ്രധാനം. ഒരാഴ്ച്ച മുതല്‍നീളുന്ന ചികിത്സാരീതിയാണുള്ളത്.

ധാര, സ്നേഹപാനം, ശിരോവസ്ടി, പിഴിച്ചില്‍, ഉഴിച്ചില്‍, ഉദവര്‍ത്തനം, മര്‍മ ചികിത്സ, നസ്യം, കര്‍ണപൂര്‍ണം, തര്‍പണം, ഞവരക്കിഴി എന്നിവ ചികിത്സാ രീതികളാണ്. മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്.