ഉത്സവ കലണ്ടര്‍ ആപ്പുമായി ടൂറിസം മന്ത്രാലയം
ടിഎന്‍എല്‍ ബ്യൂറോ
ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം. മൊബൈല്‍ ആപ്പും ഡിജിറ്റല്‍ കലണ്ടറും കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. പ്ലാനറിനു തുല്യമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ . ആന്‍ട്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമാണ്.
ഉപയോക്താക്കള്‍ക്ക് അവരവര്‍ക്ക് വേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്താം. കോണ്ടാക്റ്റില്‍ ഉള്ളവര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയുമെന്ന് ടൂറിസം മന്ത്രാലയംഅറിയിച്ചു.
പന്ത്രണ്ടു തരം യാത്രകളും അവയ്ക്കുള്ള ഇടങ്ങളും അതുല്യ ഭാരത മേശക്കലണ്ടറിലുണ്ട് . ഇന്ത്യ എല്ലാവര്ക്കും എന്നതാണ് മേശക്കലണ്ടറിന്‍റെ ആശയം.