സൗദി പുതുവഴിയില്‍ത്തന്നെ : സ്ത്രീകള്‍ക്ക് ഇനി ഒറ്റക്കും സൗദിയിലെത്താം

 

Photo Courtesy: Emirates Womanസൗദി രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പരിഷ്കരണ നടപടികള്‍ അവസാനിക്കുന്നില്ല. 25ഉം അതിനു മേലും പ്രായമുള്ള സ്ത്രീകള്‍ക്ക് ഇനി സൗദിയില്‍ തനിച്ചെത്താം. ഒരു വിലക്കുകളുമില്ല സ്ത്രീകള്‍ തനിച്ചു സൗദിയില്‍ എത്തരുതെന്ന വിലക്ക് നീക്കി. 25ന് താഴെ പ്രായമുള്ള സ്ത്രീകളെ കുടുംബാംഗങ്ങള്‍ അനുഗമിക്കണം .

മുപ്പതു ദിവസം വരെ തങ്ങാനാവുന്ന ടൂറിസ്റ്റ് വിസകളാകും  സൗദി വിനോദ സഞ്ചാര – ദേശീയ പൈതൃക കമ്മിഷന്‍ മേധാവി ഒമര്‍ അല്‍ മുബാറക് പറഞ്ഞു. ഹജ്ജ് ,ഉമ്രാ തീര്‍ഥാടനത്തിനും ഇത് ബാധകമാണ്.

Photo Courtesy: SeeSaudi

ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം ആദ്യ പാദം മുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കമ്മിഷന്‍റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും വിസ നല്‍കും .
ഹജ്ജ് , ഉമ്ര എന്നിവ മാത്രമായി വിദേശികളുടെ വരവ് ഒതുങ്ങാതെ വിനോദ സഞ്ചാര മേഖലയില്‍ കൂടി ആകര്‍ഷിക്കുകയാണ് സൗദി ലക്‌ഷ്യം.

നേരത്തെ സിനിമാ ശാലകള്‍ തുറക്കാനും സ്ത്രീകള്‍ക്ക് കായിക മത്സരങ്ങള്‍ സ്റ്റേഡിയത്തിലെത്തി വീക്ഷിക്കാനും സൗദി അനുമതി നല്‍കിയിരുന്നു.