മനോഹരം മാലിദ്വീപ് : സഞ്ചാരികളിൽ വർധന
മാലിദ്വീപ് സഞ്ചാരികളുടെ മനം മയക്കുന്നു . മാലിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടുന്നു.
2017 ന്റെ ആദ്യ ഏഴ് മാസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ 5.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 7,70,715 വിനോദ സഞ്ചാരികൾ ഇക്കാലയളവിൽ മാലിദ്വീപിലെത്തി . മധ്യ – കിഴക്കൻ യൂറോപ്പിൽ നിന്നാണ് ഇവിടെയെത്തിയ സഞ്ചാരികൾ അധികവും. ഈ മേഖലയിൽ നിന്ന് 26 %. സഞ്ചാരികൾ കൂടുതലെത്തി. 73608 പേർ . ദക്ഷിണേഷ്യയിൽ നിന്നുള്ള സഞ്ചാരി വരവിൽ 10.6% ന്റെ വർധനവുണ്ട്. ഇന്ത്യയിൽ നിന്ന് 42915 പേർ മാലിദ്വീപ് കാണാൻ പോയപ്പോൾ ചൈനയിൽ നിന്നുള്ള സഞ്ചാരികളിൽ 9.5% കുറവുണ്ടായി. 1.75,771 പേരാണ് ഇക്കാലയളവിൽ ചൈനയിൽ നിന്ന് മാലിദ്വീപിലെത്തിയത്.
തായ്ലാന്റ് , ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമബന്ധം ശക്തമായത് മാലിദ്വീപിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇനിയും കൂട്ടും .
ജർമ്മനിയിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ് മാലിദ്വീപിലേക്കെത്തുന്ന യൂറോപ്യൻ സഞ്ചാരികളിൽ അധികവും. ജർമ്മനിയിൽ നിന്ന് 1,06,381 പേരും ബ്രിട്ടനിൽ നിന്ന് 1,01,843 പേരും മാലിദ്വീപിലെത്തി. ഇറ്റലിയിൽ നിന്നെത്തിയത് 71, 202 പേരും ഫ്രാൻസിൽ നിന്നും 40,487 പേരുമാണ്.
നിരക്കു കുറഞ്ഞ യാത്രാ വിമാനമായ എയർ ഏഷ്യാ തായ് ലൻറ് സർവീസ് തുടങ്ങിയതോടെ അവിടെ നിന്നുള്ള സഞ്ചാരികളിലും വർധവുണ്ടായി. സർവീസ് തുടങ്ങും മുമ്പ് ആദ്യ ഏഴു മാസം മാലിദ്വീപിലെത്തിയ തായ് ലൻറുകാർ 11,418 പേരാണ്.
ഇങ്ങനെ ഇന്ത്യക്ക് തൊട്ടരികെ മനോഹര തീരങ്ങളൊരുക്കി മാലിദ്വീപ് സന്ദർശകരെ മാടിവിളിക്കുകയാണ്.
മാലി മാജിക്ക് ഇങ്ങനെ
മാലിദ്വീപിലേക്ക് സഞ്ചാരികളെ മാടി വിളിച്ചതിന് ചില ഘടകങ്ങളുണ്ട്. ഷഡ്കാര്യങ്ങൾ എന്നറിയപ്പെടുന്ന അവ ഇതാ
1 ,മാലിദ്വീപിന്റെ കഥ എന്ന കാമ്പയിൻ തുടങ്ങിയത് ഇക്കഴിഞ്ഞ മാർച്ചിൽ . മാലിയിലെ ജീവിതത്തേയും ജനങ്ങളേയും അടുത്തറിയാൻ പ്രചരണം സഹായിച്ചു. വിവിധ രംഗങ്ങളിലെ മാലിത്തനിമ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി .
2, വെലാനാ വിമാനത്താവളത്തിൽ സജ്ജമാകുന്ന വിശാല റൺവേ . 800 മില്യൺ യുഎസ് ഡോളർ പദ്ധതിയിൽ പെടുന്നതാണ് റൺവേ നിർമാണം. 2018 മധ്യത്തോടെ നിർമാണം പൂർത്തിയാകുന്ന റൺവേയിൽ A380 അടക്കം വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള സൗകര്യമുണ്ട്. ജലവിമാനങ്ങൾക്ക് പ്രത്യേക ടെർമിനലും ഇവിടെ പൂർത്തിയായി വരുന്നു.
3, ടൂറിസം വളർച്ചയിൽ വഴിത്തിരിവായത് വിമാനത്താവളങ്ങളുടെ വ്യാപനം .അഞ്ച് ആഭ്യന്തര വിമാനത്താവളങ്ങൾക്ക് 57.5 മില്യൺ അമേരിക്കൻ ഡോളറിന്റെ പദ്ധതിയാണിത്. നിർമാണ ചുമതല മലേഷ്യയിലെ ഗ്രൈ ഫോൺ എനർജി കോർപ്പറേഷന്
4, ട്രാവൽ മാർട്ട് സാന്നിധ്യം വിനോദ സഞ്ചാര വികസനത്തിൽ നിർണായകമായി. ഇക്കഴിഞ്ഞ ജൂലൈയിൽ ട്രാവൽ ട്രേഡ് മാലിദ്വീപിന് (TTM) തുടക്കം. രണ്ടു ദിവസത്തെ മാർട്ടിൽ 400 സ്ഥാപനങ്ങൾ പങ്കെടുത്തു. 1 ബില്യൺ യുഎസ് ഡോളറിന്റെ കരാർ ഉറപ്പിച്ചു.
5, മാലിദ്വീപിലെ മുഖ്യ പ്രശ്നം രാഷ്ട്രീയ അസ്ഥിരതയാണ്. ഭരണം പിടിച്ചെടുക്കാൻ മുഖ്യ പാർട്ടികൾ ഏതറ്റം വരെയും പോകും. 2018 ൽ നടക്കുന്ന തെരഞ്ഞെടുപ്പ് സമാധാനപരമായാൽ മാലിയുടെ ടൂറിസം ഗ്രാഫ് പിന്നെയും മേലോട്ടാകും.
6, മാലിദ്വീപിന്റെ തെക്കേയറ്റത്തുള്ള ഗാനിലെ വിമാനത്താവളം വിദേശ സർവീസുകൾക്ക് തുറന്നത് സഞ്ചാരികൾക്ക് അനുഗ്രഹമായി. നേരത്തെ ആഭ്യന്തര വിമാന കമ്പനികൾ മാത്രമാണ് ഇവിടേക്ക് സർവീസ് നടത്തിയിരുന്നത് .
കണക്കിലെ കാര്യം
⏸2015 ജനുവരി മുതൽ നവംബർ വരെ മാലിദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണം 1.1 മില്യൺ . 2016ൽ ഇക്കാലയളവിൽ മാത്രം എത്തിയത് 1.2 മില്യൺ പേർ.
2, സഞ്ചാരികൾ മാലിദ്വീപിൽ ചെലവഴിക്കുന്ന ശരാശരി സമയ ദൈർഘ്യം 2015ൽ 5.7 ദിവസമായിരുന്നു. 2016ൽ 5.6 ദിവസമായി കുറഞ്ഞു
⏸ മാലിദ്വീപിൽ ഇക്കഴിഞ്ഞ ജൂൺ വരെ വിനോദ സഞ്ചാര താമസകേന്ദ്രങ്ങളായി രജിസ്റ്റർ ചെയ്തത് 691 സ്ഥാപനങ്ങൾ