Food

ലൈവ് കേക്ക് ഫെസ്റ്റ് @ തലശ്ശേരി

ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ നമ്മുടെ മനസ്സിലെത്തുന്നത് കേക്കുകളെ കുറിച്ചാണ്. അതു കഴിഞ്ഞേ പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ വരൂ.

ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെയും കേക്കിന്റെയും ഈറ്റില്ലമായ തലശ്ശേരിയില്‍ നിന്നും പുതിയ പരീക്ഷണങ്ങള്‍ വിപണി പിടിക്കാനൊരുങ്ങുകയാണ്.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലൈവ് കേക്ക് മേക്കിംങ്ങ് ഫെസ്റ്റാണ് ഇത്തവണത്തെ വ്യത്യസ്തത. തലശ്ശേരിയിലെ ആദ്യത്തെ ലൈവ് കേക്ക് ഫെസ്റ്റാണ് പാല്‍ ഐസ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 13 മുതലാണ് ലൈവ് കേക്ക് ഫെസ്റ്റ് തുടങ്ങിയത്.

900 രൂപ വിലയുള്ള ചോക്ലേറ്റ് റെഡ് വെല്‍വെറ്റ് മുതല്‍ 1500 രൂപ വിലയുള്ള ഇളനീര്‍ കേക്കുകള്‍ വരെ മേളയിലുണ്ട്.

വ്യത്യസ്ത രുചികളിലും നിറങ്ങളിലുമുള്ള നിരവധി കേക്കുകള്‍ ഫെസ്റ്റില്‍ അണി നിരക്കുന്നു.

ഓര്‍ഡര്‍ ചെയ്താല്‍ നമ്മളുടെ കണ്‍മുന്നില്‍ വെച്ച് മിനിട്ടുകള്‍ക്കകം രുചിയൂറുന്ന കേക്ക് തയ്യാര്‍