Special

ലെക്‌സീ അല്‍ഫോര്‍ഡ്; ലോകം മുഴുവന്‍ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

മെയ് 31 -നാണ് ലെക്‌സീ അല്‍ഫോര്‍ഡ് നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ചത്. അങ്ങനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ലെക്‌സി മാറിയിരിക്കുകയാണ്.

യാത്രകള്‍ക്ക് ലെക്‌സിയുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അവളുടെ മാതാപിതാക്കള്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. പക്ഷെ, കുട്ടിയായിരിക്കുമ്പോഴൊന്നും ഇങ്ങനെ യാത്ര ചെയ്യുക എന്ന യാതൊരു പ്ലാനും അവളുടെ ഉള്ളിലുണ്ടായിരുന്നില്ല.

പക്ഷെ, അച്ഛനും അമ്മയും അവളെ പല സ്ഥങ്ങളിലും കൊണ്ടുപോയി. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കമ്പോടിയ മുതല്‍ ഈജിപ്ത് വരെ പല സ്ഥലങ്ങളും അവള്‍ കണ്ടിരുന്നു. ഓരോ സ്ഥലവും കാണിച്ചു കൊടുക്കാനും അതിന്റെയൊക്കെ പ്രാധാന്യം ബോധ്യപ്പെടുത്താനും അവളുടെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നീ കാണുന്ന ഞാനുണ്ടായത് എന്നാണ് ലെക്‌സി പറയുന്നത്. ‘ഓരോ മനുഷ്യരുടേയും ജീവിതം എന്നില്‍ കൗതുകമുണ്ടാക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയായിരിക്കും സന്തോഷം കണ്ടെത്തുക എന്നും ഞാന്‍ ചിന്തിക്കാറുണ്ട്…’ എന്ന് ലെക്‌സി പറയുന്നു.

ആദ്യമൊക്കെ വെറുതെ പോവുക, ഓരോ സ്ഥലം സന്ദര്‍ശിക്കുക എന്നതിനുമപ്പുറം വലിയ ചിന്തയൊന്നും ലെക്‌സിയുടെ മനസിലുണ്ടായിരുന്നില്ല. പക്ഷെ, ഓരോ യാത്ര കഴിയുമ്പോഴും അത് മറ്റുള്ളവരില്‍ പ്രത്യേകിച്ച് യുവതികളിലുണ്ടാക്കുന്ന അവര്‍ക്കും ഇങ്ങനെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയുമൊക്കെ ലെക്‌സിയെ സ്പര്‍ശിച്ചു. ഓരോ രാജ്യത്ത് പോകുമ്പോഴും ഓരോയിടത്തും നല്ല മനുഷ്യരുണ്ട്, ലോകം ഭയപ്പെടേണ്ട ഒന്നല്ല എന്ന് കൂടി തെളിയിക്കുകയാണ് ലെക്‌സി.

ഈ യാത്രകള്‍ക്കെല്ലാം എത്ര പണം ആവശ്യമായി വരും, ഈ ചെറിയ പ്രായത്തില്‍ ഇതെങ്ങനെ സാധിച്ചുവെന്നതിനൊക്കെ ലെക്‌സിയുടെ ഉത്തരം ഇങ്ങനെയാണ്.

‘ഓരോ യാത്രക്ക് വേണ്ടിയും ഞാന്‍ ഒരുപാട് പഠനം നടത്തി. ഫ്‌ലൈറ്റ് തുക കുറഞ്ഞ സമയം നോക്കി. വാടക വളരെ കുറഞ്ഞ എന്നാല്‍ സുരക്ഷിതമായ ഹോട്ടലുകള്‍ താമസിക്കാനായി കണ്ടെത്തി. കാര്‍ പെയ്‌മെന്റോ, വിദ്യാഭ്യാസാവശ്യത്തിനെടുത്ത കടങ്ങളോ ഒന്നുമില്ലാത്തതിനാല്‍, പണം യാത്രകള്‍ക്കായി സൂക്ഷിച്ചു. ഉപയോഗപ്പെടുത്തി.’ ലെക്‌സി പറയുന്നു.

ലോകം എത്ര വലുതാണ്. കാണാത്ത എത്ര രാജ്യങ്ങളുണ്ട്. ചെലവുകള്‍ കുറച്ച് പണം സൂക്ഷിച്ചുവെച്ചാല്‍ ഇതുപോലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.