Aviation

കോഴിക്കോട് നിന്ന് സര്‍വീസ് പുനരാംരഭിക്കാന്‍ അനുമതി ലഭിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയല്‍ ശുപാര്‍ശയോടെ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സര്‍വീസ് കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പിന്‍വലിച്ചത്.


മെച്ചപ്പെട്ട സേവനങ്ങളോടെ സര്‍വീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാന്‍ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആര്‍, ബോയിങ് 777-200 എല്‍ആര്‍ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി, ഡല്‍ഹി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെ പരിശോധനകള്‍ക്കു ശേഷമാണു സര്‍വീസ് നടത്തുന്നതിനു ശുപാര്‍ശ ചെയ്ത് ഡിജിസിഎക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്‌സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹിന്മഗള്‍ഫില്‍നിന്നു കേരളത്തിലേക്ക് അവധിക്കാലത്തു വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കണ്ടു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ എടുക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയതായി മുരളീധരന്‍ അറിയിച്ചു.