Auto

കൊട്ടാരക്കര-സുള്ള്യ സൂപ്പര്‍ ഡീലക്‌സ് ഓടിത്തുടങ്ങി

കൊട്ടാരക്കരയില്‍ നിന്നും കര്‍ണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് സര്‍വീസ് തുടങ്ങി.

കൊട്ടാരക്കരയില്‍ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ 5. 50ന് സുള്ള്യയില്‍ എത്തും. കോട്ടയം, മുവാറ്റുപുഴ ,തൃശ്ശൂര്‍, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ്, പഞ്ചിക്കല്‍ വഴിയാണ് യാത്ര. തിരികെ സുള്ള്യയില്‍ നിന്നും വൈകുന്നേരം 5.30 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊട്ടാരക്കരയിലും എത്തും.

സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്. കൊട്ടാരക്കര മുതല്‍ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസര്‍വേഷന്‍ ഉള്‍പ്പടെ ബോര്‍ഡിങ് പോയിന്റ് ഏര്‍പെടുത്തിട്ടുണ്ട് . 641 രൂപയാണ് കൊട്ടാരക്കരയില്‍ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാര്‍ജ് . Online.Keralartc.Com വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാം.